Breaking News :

ബസ്സിൽ നിന്ന് തെറിച്ച് വീണ് മരിച്ചു

രാജപുരം : യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ച് വീണ് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ രാജപുരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കെ കേസെടുത്തു.

കള്ളാർ ചുള്ളിയോടി ഒഴുങ്ങാലിൽ ഹൗസിൽ ചാക്കോയുടെ മകൻ ഒ.സി. ജോസാണ് 67, സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണ് ചികിത്സയിലിരിക്കെ മരിച്ചത്. ഓഗസ്റ്റ് 8-ന് പകൽ 1-45-നാണ് പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എൽ. 60.ആർ 3375 നമ്പർ ബസ്സിൽ നിന്നും  ജോസ് പുറത്തേക്ക് തെറിച്ച് വീണത്.

ചെറിയ കള്ളാറിൽ ബസ്സിന്റെ മുൻഭാഗത്തെ വാതിൽ വഴി പുറത്തേക്ക് തെറിച്ച് വീണ ഇദ്ദേഹത്തെ ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. 

Read Previous

വരവ് കൂടിയിട്ടും കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അയയുന്നില്ല

Read Next

സംയുക്ത ജമാഅത്തിന്റെ ആവശ്യം അതിഞ്ഞാൽ ജമാ അത്ത് തള്ളി