അജാനൂർ കൃഷിഭവനിൽ കൈക്കൂലി കൃഷി

സ്വന്തം ലേഖകൻ

അജാനൂർ: ഭൂമിതരം മാറ്റാൻ ആവശ്യപ്പെടുന്ന അപേക്ഷകരോട് കൃഷി ഓഫീസ് കൈക്കൂലി ആവശ്യപ്പെടുന്നു. അജാനൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതരമായ ആരോപണവുമായി ഭൂവുടമകൾ രംഗത്ത് വന്നിരിക്കുന്നത്.

2008-ലെ നെൽവയൽ തണ്ണീർതട നിയമത്തിലെ വ്യവസ്ഥ പ്രകാരം നികത്തപ്പെട്ടതും എന്നാൽ റവന്യൂ രേഖകളിൽ നിലം നഞ്ച് വയൽ എന്നിങ്ങനെ രേഖപ്പെടുത്തിയതുമായ ഭൂമി പുരയിടമാക്കി കിട്ടാൻ കൃഷി ഓഫീസറുടെ റിപ്പോർട്ടാണ്  പ്രധാനമായും ആവശ്യമായി വരുന്നത്.

കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച അപേക്ഷകളിൽ ആർഡിഒ തീർപ്പ കൽപ്പിച്ചുവരുന്നത്. കാലങ്ങളായി കൈവശം  വെച്ച് വരുന്ന ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പഞ്ചായത്തിൽ  അപേക്ഷയോടൊപ്പം പൊസിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴാണ് ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള വിവരം ഭൂവുടമകൾ അറിയുന്നത്.

പിന്നീട് കൃഷി ഓഫീസറുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സാക്ഷ്യപത്രമാണ് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും തരം മാറ്റാനും സ്ഥലം പുരയിടമാക്കി കിട്ടുന്നതിനും നിർണ്ണായകമാവുക. ഏതാനും ദിവസം മുമ്പ് അതിഞ്ഞാലിലെ ഒരു ഭൂവുടമയിൽ നിന്നും ഭൂമി തരം മാറ്റുന്നതിനുള്ള സാക്ഷ്യപത്രം  നൽകുന്നതിന്  അരലക്ഷം രൂപയാണ് കൃഷി ഓഫീസർ കൈക്കൂലി വാങ്ങിയിരുന്നത്.

തരം മാറ്റുന്നതിന്  അപേക്ഷ നൽകിയവരുടെ ഫയലുകൾ സാങ്കേതി ക കാരണം പറഞ്ഞ് കൃഷിയാഫീസിൽ  കെട്ടി വെച്ച് താമസിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൃഷി ഓഫീസർ ആവശ്യപ്പെടുന്ന പണം നൽകാൻ ഭൂവുടമകളെ പ്രേരിപ്പിക്കുന്നത്.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് ഹിതപരിശോധന കേസ് സപ്തംബർ 4-ലേക്ക് മാറ്റി

Read Next

വീടുവിട്ട ഭർതൃമതി കാമുകനൊപ്പം മക്കളെയുപേക്ഷിച്ചതിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു