വീടുവിട്ട ഭർതൃമതി കാമുകനൊപ്പം മക്കളെയുപേക്ഷിച്ചതിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ

ചന്തേര : മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട് റിസോർട്ടുകളിൽ ചുറ്റിക്കറങ്ങിയ യുവതി ചന്തേര പോലീസിൽ ഹാജരായി. പടന്ന കാവുന്തലയിലെ പ്രവാസി അഷ്റഫിന്റെ ഭാര്യയും 2 കുട്ടികളുടെ മാതാവുമായ ടി.കെ. ഹസീനയാണ് 32,  മക്കളെയുമുപേക്ഷിച്ച്  കാവുന്തല സ്വദേശിയും മുംബൈയിൽ ബിസിനസ്സുകാരനുമായ ഏ.കെ. സമദിനൊപ്പം 40, പോയത്.

ഹസീനയുടെ മാതാവ് അഫ്സത്തിന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി വയനാട്, എറണാകുളം ജില്ലകളിലെ റിസോർട്ടുകളിൽ ചുറ്റിക്കറങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് യുവതി കാമുകൻ സമദിനൊപ്പം ചന്തേര പോലീസ് സ്റ്റേഷനിൽ ഹാജരായത്. 13 വയസ്സുള്ള മകളെയും 8 വയസ്സുള്ള മകനെയുമപേക്ഷിച്ചാണ് യുവതി ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും സുഹൃത്തിന്റെ വീട്ടിലേക്കെന്ന വ്യാജേന പുറപ്പെട്ടത്.

പോലീസ് സ്റ്റേഷനിൽ ഹാജരായ യുവതിക്കെതിരെ കുട്ടികളെ ഉപേക്ഷിച്ച് വീടുവിട്ടതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ  വകുപ്പുകൾ ചുമത്താൻ ചന്തേര പോലീസ് കോടതിയിൽ അപേക്ഷ നൽകും. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

അജാനൂർ കൃഷിഭവനിൽ കൈക്കൂലി കൃഷി

Read Next

എരിക്കുളത്ത് പറിച്ചത്മൂന്ന് പവൻ സ്വർണ്ണമാല കേസ്സെടുക്കാൻ പോലീസ് മടിച്ചു