നീതുവിന്റെ ആത്മഹത്യ ഇഷ്ട വിവാഹം നടക്കാത്തതിനാൽ

ബേക്കൽ : പനയാൽ പെൺകുട്ടി നീതുകൃഷ്ണന്റെ ആത്മഹത്യ ഇഷ്ടപ്പെട്ട യുവാവിനെ കല്ല്യാണം കഴിക്കാൻ വീട്ടുകാർ തടസ്സം നിന്നതിനാൽ. ദേവൻപൊടിച്ച പാറയിലെ കൃഷ്ണന്റെ മകൾ നീതു 21, സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് കഴിഞ്ഞ ദിവസം കഴുപ്പലകയിൽ കെട്ടിത്തൂങ്ങി മരിച്ചത്.

നീതുവിന് വീട്ടുകാർ ആലോചിച്ച യുവാവുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടയിലാണ് നീതു ജീവിതമവസാനിപ്പിച്ചത്. സജീവ ഡിവൈഎഫ്ഐ പ്രവർത്തകയായിരുന്ന നീതുകൃഷ്ണൻ വനിതാ ശിങ്കാരിമേളം ട്രൂപ്പിൽ  അംഗമായിരുന്നു.

കൂട്ടുകാരിക്ക് സെൽഫോണിൽ സന്ദേശമയച്ചാണ് യുവതി കെട്ടിത്തൂങ്ങിയത് സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്ക് ലഭിച്ച സന്ദേശത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അവർ വീട്ടുകാരെ വിവരമറിയിച്ചിരുന്നുവെങ്കിലും, രക്ഷിതാക്കൾ വീട്ടിലെത്തുമ്പോഴേയ്ക്കും യുവതി ആത്മഹത്യ ചെയ്തിരുന്നു.

Read Previous

സമസ്തയുടെ ഇടതു ആഭിമുഖ്യം മുസ്്ലീം ലീഗിനെ ഭയപ്പെടുത്തുന്നു

Read Next

നടിക്കെതിരെ റിട്ട. ഡിവൈഎസ്പിയുടെ കള്ളക്കേസ്