സ്വകാര്യ ബസിന്റെ താക്കോലുമായി സ്ഥലം വിട്ട യുവാവ് റിമാന്റിൽ

കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ നിന്നും സ്വകാര്യ ബസിന്റെ താക്കോലുമായി സ്ഥലം വിട്ട കാർ യാത്രക്കാരൻ അറസ്റ്റിലായി. കാറിൽ സ്വകാര്യ ബസ് ഉരസിയതിനെ ചൊ ല്ലിയുണ്ടായ തർക്കത്തിൽ സ്വകാര്യ ബസിന്റെ താക്കോൽ ഊരി രക്ഷപ്പെട്ട

വടകര മുക്കിലെ പി.കെ. ജസീറിനെ 33 യാണ് ഹോസ്ദുർഗ് പോലീസ്അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്ത ശേഷം ബസിൽ നിന്നും മൊബൈൽഫോണും തട്ടിയെടുത്ത് സ്ഥലം വിട്ട സംഭവത്തിലാണ് അറസ്റ്റ്. പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ കുടുങ്ങിയ ബസിനെവർക്ക്ഷോപ്പ് ജീവനക്കാരനെ വിളിച്ചുകൊണ്ടുവന്നായിരുന്നു മാറ്റിയത്. സംഭവത്തെ തുടർന്ന് പടന്നക്കാട് മേൽപ്പാലത്തിൽ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു.

ബസ് സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ വന്നതോടെ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളും സ്കൂൾ ബസുകളും  ഗതാഗതകുരുക്കിൽ കുടുങ്ങി. കാറും കാർ ഓടിച്ചയാളെയും ക ണ്ടെത്താൻ പോലീസ്  സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. യുവാവ് ഓടിച്ച കാറും ബസിൽ നിന്നും കവർച്ച ചെയ്ത മൊബൈലും പോലീസ് കണ്ടെടുത്തു. താക്കോൽ കണ്ടെത്താനായില്ല. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Read Previous

ട്രാവൽ ഏജൻസി ഉടമ നടത്തിയത്  80 ലക്ഷത്തിന്റെ തട്ടിപ്പ്

Read Next

2681 പേർ പോലീസ് സേനയിലെത്തും