വ്യാജ വിമാന ടിക്കറ്റ് നൽകി 3 ലക്ഷം തട്ടി

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ : വ്യാജ വിമാന ടിക്കറ്റ് നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ട്രാവൽ ഏജൻസി നടത്തിപ്പുകാരിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. പാലാവയൽ നിരത്തുന്തട്ട് കളരിമുറിയിൽ ഹൗസിൽ ലിജോ ജോസിന്റെ ഭാര്യ വിജിലി ജോജിയുടെ 36, പരാതിയിൽ കണ്ണൂർ പേരാവൂരിലെ നീതുഅനിൽകുമാറിനെതിരെയാണ് കേസ്.

ന്യൂസിലാന്റിൽ നഴ്സായ വിജിലി ജോജി 2023 മാർച്ച് 23-ന് നാട്ടിൽ വരുന്നതിനും ന്യൂസിലാന്റിലേക്ക് തിരിച്ച് പോകുന്നതിനുമായിട്ടാണ് പേരാവൂരിലെ ഫോർച്യൂൺ ടൂർസ് ആന്റ് ട്രാവൽ മുഖേന വിമാനടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റിനായി 2,95,000 രൂപയും ഇവർ ട്രാവൽ ഏജൻസിക്ക് കൈമാറിയിരുന്നു. യഥാർത്ഥ ടിക്കറ്റിന് പകരം വ്യാജമായുണ്ടാക്കിയ വിമാനടിക്കറ്റ് നൽകി ട്രാവൽ ഏജൻസി തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതി.

Read Previous

യുവതി തൂങ്ങി മരിച്ചു

Read Next

യുഡിഎഫിൽ പുത്തനുണർവ്വ് – രാഹുലിനെ മുൻ നിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക്