യുവതി തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

ബേക്കൽ : യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പനയാൽ ദേവൻപൊടിച്ചപാറയിലെ കൃഷ്ണന്റെ മകൾ നീതുകൃഷ്ണനെയാണ് 21, ഇന്നലെ വൈകുന്നേരം 3 മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.

LatestDaily

Read Previous

ഹോട്ടലുകളിൽ തക്കാളി ഫ്രൈ ഔട്ട്

Read Next

വ്യാജ വിമാന ടിക്കറ്റ് നൽകി 3 ലക്ഷം തട്ടി