ഹോട്ടലുകളിൽ തക്കാളി ഫ്രൈ ഔട്ട്

സ്വന്തം ലേഖകൻ

അജാനൂർ: പിടിച്ചുകെട്ടാൻ  സാധിക്കാതെ ഉയർന്ന് കൊണ്ടിരിക്കുന്ന തക്കാളി വില മൂലം ഹോട്ടലുകളിൽ നിന്ന് തക്കാളി ഫ്രൈ അപ്രത്യക്ഷമായി. ഒരു മാസം മുമ്പ് 15 രൂപയ്ക്ക് ഒരു കിലോ തക്കാളി കിട്ടിയിരുന്നു. ഇന്ന് 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വില.

ഭേദപ്പെട്ട ഹോട്ടലുകളിലെ ഫുഡ് മെനുവിലുള്ള കറികളിൽ സാധാരണക്കാരന് ഓർഡർ നൽകാൻ ധൈര്യം ലഭിക്കുന്ന നിരക്കായതുകൊണ്ട്  ടൊമാട്ടോ ഫ്രൈക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ ഏതാനും ആഴ്ചകളായി ഈ വിഭവം ഹോട്ടവുകളിലെ തീൻ മേശകളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ഇപ്പോൾ ടോമാട്ടോ ഫ്രൈ നൽകിയാൽ ചിക്കൻ കറിയുടെ വില ഈടാക്കേണ്ടിവരുമെന്നതിനാലാണ് താൽക്കാലികമായി തക്കാളിക്കറി ഹോട്ടലുടമകൾ നിർത്തിവെച്ചിരിക്കുന്നത്.

Read Previous

ഓണത്തിരക്കിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവെ

Read Next

യുവതി തൂങ്ങി മരിച്ചു