മൂന്നിടങ്ങളിൽ നിന്നായി 3 യുവതികളെ കാണാതായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷൻ പരിധിയിൽ  മൂന്നിടങ്ങളിൽ നിന്നായി 3 യുവതികളെ കാണാതായി. അമ്പലത്തറ, ചന്തേര, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇന്നലെ മൂന്ന് യുവതികളെ കാണാതായത്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാലിച്ചാനടുക്കത്തെ  സാബൂസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ കുഞ്ഞിക്കണ്ണന്റെ മകൾ കെ. അനിതയെയാണ് 21, ഇന്നലെ രാവിലെ 10 മണി മുതൽ കാണാതായത്. ഇന്നലെ പകൽ 11.45നാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ പരധിയിൽ മടിക്കൈ മാടം വാരിക്കര വീട്ടിൽ വി. സുകുമാരന്റെ മകൾ ശ്രീലക്ഷ്മിയെ 20, കാണാതായത്.

നീലേശ്വരം മന്നംപുറത്ത് കാവിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ട യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ പകൽ 12 മണിക്കാണ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പടന്നയിൽ നിന്നും ഭർതൃമതിയായ യുവതിയെ കാണാതായത്.

പടന്ന കാവുംതലയിലെ പ്രവാസി അഷ്റഫിന്റെ ഭാര്യ ഹസീനയാണ് 32 ഇന്നലെ സുഹൃത്തിന്റെ വീട്ടിലെക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ടത്. ഇവർ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നാണ് മാതാവ് അഫ്സത്ത് ചന്തേര പോലീസിൽ പരാതി നൽകിയത്. ഹസീന 13 വയസുള്ള മകളെയും 8 വയസ്സുള്ള മകനെയും വീട്ടിൽ ഉപേക്ഷിച്ചാണ് വീടുവിട്ടത്. ഇവർ വീടിന് സമീപത്തെ സമദ് എന്നയാൾക്കൊപ്പം പോയതായി സംശയമുണ്ട്.

Read Previous

പോക്സോ കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

Read Next

അയ്യപ്പനിൽ കിട്ടാത്തത് ഗണപതിയിൽ നേടാൻ ബിജെപി തന്ത്രം