പോക്സോ കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

ബദിയടുക്ക : പോക്സോ കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ. ബദിയഡുക്ക പെർഡാല ഗുണാജെ സ്വദേശി മുഹമ്മദ് അജ്മലാണ് 31, അറസ്റ്റിലായത്. പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് അജ്മലിനെ കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ നെല്ലിക്കട്ടയിൽ ജോലിചെയ്യുന്ന പ്രതി നേരത്തേ മറ്റൊരിടത്ത് അധ്യാപനം നടത്തവെയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Previous

പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Read Next

മൂന്നിടങ്ങളിൽ നിന്നായി 3 യുവതികളെ കാണാതായി