റെയിൽവേ സൂപ്രണ്ടിനെതിരെ കയ്യേറ്റ ശ്രമം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തെറിവിളിക്കുകയും റെയിൽവേ സ്റ്റേഷനിലെ ബോർഡും പൂച്ചട്ടികളും നശിപ്പിക്കുകയും ചെയ്തയാൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ്  പിഡിപിപി ആക്ടി പ്രകാരം കേസെടുത്തു.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ജി. ആശയുടെ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 3-ന് രാത്രി 11-30 മണിക്കും 4-ന് പുലർച്ചെ 2 മണിക്കുമിടയിലാണ് റെയിൽവെ സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ സൂപ്രണ്ടിനെയും സഹപ്രവർത്തകരെയും ക്യാബിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിക്കാതെ തെറിവിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച അജ്ഞാതൻ സ്റ്റേഷനിൽ സ്ഥാപിച്ച സൂചനാ ബോർഡും പൂച്ചട്ടികളും അടിച്ച് തകർക്കുകയും ചെയ്തു.

Read Previous

നടിക്കേസ്സിൽ റിട്ട. ഡിവൈഎസ്പിക്ക് എതിരെ കുറ്റപത്രം ആൽബം സംവിധായകനടക്കം കേസ്സിൽ എട്ട് സാക്ഷികൾ

Read Next

സംയുക്ത ജമാഅത്ത് പ്രതിസന്ധി മഹല്ല് നിവാസികളിൽ പുകയുന്നു