കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ ബോഡിയോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സി. കുഞ്ഞാമദ് ഹാജി പാലക്കി പ്രസിഡണ്ട്, ബഷീർ വെള്ളിക്കോത്ത് ജനറൽ സിക്രട്ടറി, എം.കെ. അബൂബക്കർ ഹാജി ബല്ലാകടപ്പുറം ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അബ്ദുൾ അസീസ് മങ്കയം കല്ലംചിറ, ഹസൈനാർ ഹാജി മാണിക്കോത്ത്, ജാതിയിൽ ഹൈനാർ കുന്നുംകൈ വെസ്റ്റ്, പി.കെ. അബ്ദുല്ലക്കുഞ്ഞി ബാവാനഗർ, കെ.ബി കുട്ടി ഹാജി ഹോസ്ദുർഗ് ബീച്ച് വൈസ് പ്രസിഡണ്ട്, ശരീഫ് എഞ്ചിനീയർ കന്നാടം, റാഷിദ് തോയമ്മൽ, കെ.കെ. അബ്ദുറഹ്മാൻ പാണത്തൂർ, താജുദ്ദീൻ കമ്മാടം, അബൂബക്കർ പാറപ്പള്ളി സിക്രട്ടറി, ഏ.സി.ഏ ലത്തീഫ് കല്ലഞ്ചിറ ഓഡിറ്റർ.