ബിജെപിയിലെ അസംതൃപ്തർ പുതിയ സംഘടന രൂപീകരിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ബിജെപിയിലെയും പാർട്ടിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ്സിലെയും അസംതൃപ്തർ കൊച്ചിയിൽ യോഗം ചേർന്ന് ബിജെഎംഎസ് എന്ന സംഘടന രൂപീകരിച്ചു. കേന്ദ്ര പദ്ധതികളുടെ പ്രചാരണം നടത്താനും ബിജെപി എന്ന ബ്രാന്റ് എല്ലായിടത്തും എത്തിക്കലുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. ടി.എം. ഡോൾഗോവ് അറിയിച്ചു.

തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും പ്രവർത്തിക്കുമെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശിർവാദം തങ്ങൾക്കുണ്ടെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി,എസ്്.സി മോർച്ചയുടെ ദേശീയ പ്രഭാരിയായിരുന്ന ഒാംശാന്ത് പ്രകാശ് ജാതവാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സംഘടനക്ക് കമ്മിറ്റി നിലവിൽ വന്നതായും അസംതൃപ്ത വിഭാഗം നേതാക്കൾ അവകാശപ്പെട്ടു. സപ്തംബർ മൂന്നിന് എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കും. സുരേഷ് കൃഷ്ണ, സൗഭാഗ് സുരേന്ദ്രൻ, ടി.കെ. അരവിന്ദൻ, സ്വാമിദാസ് എന്നിവർ പരിപാടി വിശദീകരിച്ചു

Read Previous

കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് കമ്മിറ്റി

Read Next

35-ാം കേരള സംസ്ഥാന പൂക്കള മത്സരം