കോയമ്പത്തൂരിൽ മരിച്ച യുവാവിന്റെ ജഢം നാട്ടിലെത്തിക്കും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കോയമ്പത്തൂർ ഉക്കടത്ത് തടാകത്തിൽ മുങ്ങി മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.  പത്ത് ദിവസം മുമ്പ് കാഞ്ഞങ്ങാട് നിന്നും  കാണാതായ യുവാവിന്റെ ജഢമാണ് കോയമ്പത്തൂർ ഉക്കടം മാർക്കറ്റിന് സമീപത്തെ തടാകത്തിൽ കണ്ടെത്തിയത്. യുവാവ് കോയമ്പത്തൂരിലെത്തിയത് എന്തിനെന്ന് വ്യക്തമല്ല.

കോട്ടച്ചേരി മീൻചന്തയ്ക്ക് സമീപത്തെ പച്ചക്കറി വ്യാപാരി കൊളവയലിലെ അബ്ദുൾ റഹ്മാന്റെയും ജമീലയുടെയും മകൻ മുഹമ്മദ് അജ്മലിനെയാണ് 24, കോയമ്പത്തൂരിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ കാണാതായതിനെതുടർന്ന് പിതാവ് ഹോസ്ദുർഗ് പോലീസിൽ  പരാതി നൽകിയിരുന്നു.പരാതിയിൽ  കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഒരാഴ്ച മുമ്പ് അജ്മൽ  പിതാവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. മകനെ വീട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വീണ്ടും കാണാതായി. കഴിഞ്ഞ ദിവസമാണ്  യുവാവ് മരിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.

Read Previous

മതസ്പർദ്ദ കേസ്സിൽ അറസ്റ്റിലായവരിൽ നിരപരാധികളും

Read Next

ഫാഷൻ ഗോൾഡ് സ്വത്ത് കൈമാറ്റം നിക്ഷേപകർ ആശങ്കയിൽ