ട്രെയിനിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാപ്രദര്‍ശനം; ഒരാൾ പിടിയില്‍

കാസര്‍കോട്: ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ മധ്യവയസ്കന്‍റെ നഗ്നതാപ്രദര്‍ശനം. നഗ്നതാപ്രദര്‍ശന വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ട് വിദ്യാര്‍ഥിനി പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ കോയമ്പത്തൂര്‍ മംഗളൂരു എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. കോഴിക്കോടുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് മധ്യവയസ്കൻ നഗ്നത പ്രദർശിപ്പിച്ചത്.  എതിര്‍വശത്തിരുന്നയാള്‍ ട്രെയിന്‍ നീങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ നോക്കി നഗ്നതാ പ്രദര്‍ശനം  നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി എതിർത്തിട്ടും പ്രദർശനം നിര്‍ത്തിയില്ല. ലൈംഗിക ചേഷ്ട തുടർന്നപ്പോൾ പെൺകുട്ടി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

ഇതോടെ മധ്യവയസ്കൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെണ്‍കുട്ടി സഹയാത്രികരെ സംഭവം അറിയിച്ചതോടെ മധ്യവയസ്കനെ സഹയാത്രികര്‍ പിടികൂടുകൂടുകയായിരുന്നു. പിന്നീട് റെയില്‍വേ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി റെയില്‍വേ പോലീസില്‍ പരാതിയും നല്‍കി.

വിദ്യാർത്ഥിനി സോഷ്യല്‍ മീഡിയയിലിട്ടു. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാസര്‍കോട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കനെ കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറി. ഇയാൾക്കെതിരെ കേസ്സെടുത്തതായി പോലീസ് അറിയിച്ചു.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി തെരഞ്ഞെടുപ്പിനെതിരെ വിമർശനം

Read Next

പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച പ്രതി റിമാന്റിൽ