പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച പ്രതി റിമാന്റിൽ

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ. പുതുക്കൈ ചേടീറോഡ് ലക്ഷംവീട് കോളനിയിലെ കല്യാണിയുടെ മകന്‍ മോഹനനാണ് 46  റിമാന്റിലായത്. പരിചയക്കാരിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ട് വിടാമെന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ശരീരത്തില്‍ പിടിച്ച് മാനഭംഗപ്പെടുത്തിയത്. 

പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം സഹപാഠിയെ അറിയിച്ചു. സഹപാഠി ക്ലാസ് ടീച്ചറെ അറിയിച്ചതോടെയാണ് വിവരം പോലീസിലെത്തിയത്. ചൈല്‍ഡ് ലൈന്‍ അധികൃതരും ഇടപെട്ടതോടെ ഹോസ്ദുർഗ്ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Previous

ട്രെയിനിൽ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്നതാപ്രദര്‍ശനം; ഒരാൾ പിടിയില്‍

Read Next

അനിശ്ചിതത്വത്തിനൊടുവിൽ ടി.കെ. ഹംസ സ്ഥാനമൊഴിഞ്ഞു