ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ : മുസ്്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായവരിൽ നിരപരാധികളും. ജൂലായ് 25-ന് വൈകുന്നേരമാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് മണിപ്പൂർ വിഷയത്തിൽ റാലി നടത്തിയിരുന്നത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്സിൽ നിരപരാധികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ലീഗ് നേതൃത്വം വിദ്വേഷ മുദ്രാവാക്യം വിളിയിലൂടെ തീവ്രവാദ ശക്തികൾക്ക് തലപൊക്കാൻ അവസരം നൽകുകയായിരുന്നുവെന്നാണ് ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദിയുടെ യോഗത്തിൽ സംസ്ഥാന നേതാവ് പറഞ്ഞത്.
അതേസമയം, കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സിക്രട്ടറി കെ. ഫൈസൽബാബുവുൾപ്പെടെ 307 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ബിജെപി, സിപിഎം നേതാക്കൾ തെരുവിൽ പരസ്യമായി നടത്തുന്ന കൊലവിളി പ്രകോപന പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതിനകം ചർച്ചാ വിഷയമായിട്ടുണ്ട്.