വിദ്വേഷ മുദ്രാവാക്യം: പ്രതികൾ ഗൾഫിലേക്ക് കടന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഐക്യദാർഢ്യറാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്സിലെ പ്രതികൾ ഗൾഫിലേക്ക് കടന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കാഞ്ഞങ്ങാട് നടത്തിയ ഐക്യദാർഢ്യ റാലിയിലാണ് യൂത്ത് ലീഗ് പ്രവർത്തകരായ ചിലർ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. സംഘടിത ശക്തി തെളിയിക്കുന്നതിന്റെ ആവേശത്തിൽ കാര്യത്തിന്റെ ഗൗരവമറിയാതെ മറ്റു പ്രവർത്തകർ മുദ്രാവാക്യമേറ്റുവിളിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ബിജെപി യുവമോർച്ച നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുന്നൂറോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുർഗ് പോലീസ് കേസ്സെടുക്കുകകയാണുണ്ടായത്. സംഭവത്തിൽ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, കേസ്സിൽ പ്രതികളായ മറ്റു ചിലർ ഗൾഫിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

അതിനിടെ  വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലൂടെ  മുസ്ലിം ലീഗ് സമുദായത്തെ മൊത്തത്തിൽ പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണെന്ന വിമർശനവും യൂത്ത് ലീഗ് നേതൃത്വം ഇപ്പോൾ നേരിടുന്നുണ്ട്.

LatestDaily

Read Previous

വെള്ളത്തിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കണ്ടുനിന്ന അയൽക്കാരി കുഴഞ്ഞു വീണ് മരിച്ചു

Read Next

മതസ്പർദ്ദ കേസ്സിൽ അറസ്റ്റിലായവരിൽ നിരപരാധികളും