കാഞ്ഞങ്ങാട്ടെ മതസ്പർദ്ധ കേസ്സ് എൻ ഐ ഏ ഏറ്റെടുക്കില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പ്രകടനത്തിൽ മത സ്പർദ്ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ച മുസ്്ലീം ലീഗ് പ്രവർത്തകർ പ്രതിയായ രാജ്യദ്രോഹക്കേസ്സ് ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഏ) അന്വേഷിക്കില്ല. ഗുരുതരമായ കുറ്റകൃത്യമാണ്  കാഞ്ഞങ്ങാട്ടുണ്ടായതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ദൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.

ഇന്നലെ ഉച്ചയോടെ ഈ കേസ്സ് എൻഐഏ ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ക്രൈം നമ്പർ 1128/2023 ആയി ഹൊസ്ദുർഗ് പോലീസ് ജുലായ് 26-ന് റജിസ്റ്റർ ചെയ്ത 153-ഏ  രാജ്യദ്രോഹക്കുറ്റം  ചുമത്തിയിട്ടുള്ള കേസ്സാണ് ദേശീയ അന്വേഷണ  ഏജൻസിക്ക് കൈമാറാൻ ബിജെപി സംസ്ഥാന നേതൃത്വം സമ്മർദ്ധം നടത്തിയത്.                        പോലീസ് അന്വേഷണത്തിൽ 15 പ്രതികളാണ് മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ മത സ്പർദ്ധ പരത്തുന്ന മുദ്രാവാക്യം വിളിക്കുകയും ജാഥയിൽ മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തത്. മുസ്്ലീം ലീഗ് പ്രവർത്തകർ  പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ലൈവ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുകയും ചെയ്തു.

LatestDaily

Read Previous

മട്ടാഞ്ചേരി വിസ തട്ടിപ്പുകേസിൽ ആറങ്ങാടി നാസർ പിടിയിൽ

Read Next

ബിസിനസ് പങ്കാളിത്തം വാഗ്ദാനം  ചെയ്ത് 3 ലക്ഷം തട്ടിയെടുത്തു