അബൂദാബിയില്‍ മരിച്ച ഉദീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: അബൂദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ മേലത്ത് ഉദീഷിന്റെ (34) മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് ഏയര്‍പോര്‍ട്ടില്‍ എത്തിയ മൃതദേഹം ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് ഏറ്റുവാങ്ങി.

ഉച്ചയോടെ വീട്ടില്‍ എത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ഏരിയ സെക്രട്ടറി അഡ്വ.കെ. രാജ്‌മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ബല്ലത്ത് തുടങ്ങി വന്‍ ജനാവലിയുണ്ടായിരുന്നു.

അബൂദാബി നാദിസിയയിലെ താമസ സ്ഥലത്താണ് രണ്ടാഴ്ച മുമ്പ് ഉദീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇതിനിടയില്‍ സുഡാന്‍ പൗരന്മാര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ ഉദീഷിനെ കെട്ടിടത്തില്‍ നിന്നും താഴത്തേക്ക് തള്ളിയിടുകയായിരുന്നു എന്ന വിവരവുമുണ്ട്. അബൂദാബി പോലീസ് അന്വേഷണം നടത്തിവരികയാണ്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഉദീഷ്. മൃതദേഹം ജില്ലാശുപത്രിക്ക് സമീപത്തെ സമുദായ സ്മശാനത്തില്‍ സംസ്‌കരിച്ചു

LatestDaily

Read Previous

കോടതിയുടെ ഗെയിറ്റ് മോഷ്ടിച്ച കോടതി ജീവനക്കാരൻ അറസ്റ്റിൽ

Read Next

ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മണിയറ നാരായണന്‍ അന്തരിച്ചു