മട്ടാഞ്ചേരി വിസ തട്ടിപ്പുകേസിൽ ആറങ്ങാടി നാസർ പിടിയിൽ

അറസ്റ്റ് മട്ടാഞ്ചേരി പോലീസ് 2013-ൽ റജിസ്റ്റർ ചെയ്ത വിസ തട്ടിപ്പുകേസ്സിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കൊച്ചി മട്ടാഞ്ചേരി സ്വദേശിക്ക് ഗൾഫിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2013-ൽ 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസ്സിൽ കഞ്ഞങ്ങാട്ടെ ആറങ്ങാടി സ്വദേശി അബ്ദുൾ നാസറിനെ 56, മട്ടാഞ്ചേരിയിൽ നിന്നെത്തിയ പോലീസ് ഇന്ന് കാഞ്ഞങ്ങാട്ട് പിടികൂടി. അലാമിപ്പള്ളി സർക്കസ് മൈതാനത്തിന് എതിർവശത്ത് കെ.എസ്ടിപി റോഡിൽ രണ്ടാഴ്ച മുമ്പ് ആരംഭിച്ച തട്ടുകടയിൽ നിന്നാണ് നാസറിനെ ഹോസ്ദുർഗ് പോലീസിന്റെ സഹായത്തോടെ മട്ടാഞ്ചേരി പോലീസ്  അറസ്റ്റ് ചെയ്തത്.

നാസറിനെ പ്രതി ചേർത്ത് മട്ടാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 231/2013 കേസ്സിലാണ് അറസ്റ്റ്. ഹോസ്ദുർഗ് കോട്ടയ്ക്കുള്ളിലുള്ള പൂങ്കാവനം ക്വാർട്ടേഴ്സിലാണ് അബ്ദുൾ നാസർ താമസിച്ചിരുന്നത്. മട്ടാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ്, ഹോസ്ദുർഗ് എസ് ഐ, കെ.പി. സതീഷ് , സിപിഒ സി.പി. സജേഷ് എന്നിവരുടെ നേതൃത്വത്തിൽ തട്ടുകടയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ആറങ്ങാടിയിലെ ടി.കെ. ബഷീറിന്റെ മകനായ പ്രതി നാസ്സറിനെ പോലീസ് ഉച്ചയോടെ മട്ടാഞ്ചേരിയിലേക്ക് കൊണ്ടുപോയി.

LatestDaily

Read Previous

തർബിയത്തുൽ ഇസ്്ലാം പള്ളിക്ക് പുതിയ ബാങ്ക് അക്കൗണ്ട്

Read Next

കാഞ്ഞങ്ങാട്ടെ മതസ്പർദ്ധ കേസ്സ് എൻ ഐ ഏ ഏറ്റെടുക്കില്ല