ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
നീലേശ്വരം : മൂന്നുകോടി രൂപയുടെ നിർമ്മാണ അഴിമതി അന്വേഷണത്തിൽ ഉറപ്പാക്കിയ മാർക്കറ്റിലെ തർബിയത്തുൽ ഇസ്്ലാം പള്ളിയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ പുതിയ അക്കൗണ്ട് തുറന്നു. വഖഫ് ബോർഡ് നിയോഗിച്ച മുതവല്ലി ഇ. ഷറഫുദ്ദീനാണ് ഐഒബി ബാങ്കിന്റെ നീലേശ്വരം ശാഖയിൽ പുതിയ അക്കൗണ്ട് ആരംഭിച്ചത്. 145402000000560 ആണ് പുതിയ അക്കൗണ്ട് നമ്പർ. ഐഒബിഏ 0001454 ആണ് ഐഎഫ്എസ്്സി കോഡ്.
പ്രതിമാസം ഒന്നര ലക്ഷം രൂപ പള്ളിക്ക് വാടകയിനത്തിൽ മാത്രം വരുമാനമുണ്ട്.പള്ളിയുടേതായ വാടക മുറികളിൽ നിന്ന് ലഭിക്കുന്ന വാടക 2023 ജുലായ് ഒന്നു മുതൽ പുതിയ ബാങ്ക് അക്കൗണ്ടിൽ അടച്ച് രസീത് മുതവല്ലിക്ക് ഹാജരാക്കാനുള്ള നിർദ്ദേശം മുതവല്ലി എല്ലാ വാടകക്കാരെയും അറിയിച്ചിട്ടുണ്ട്. മാർക്കറ്റിലും ബസ്സ്റ്റാന്റിന് അടുത്തുമുള്ള ഇരുപത്തിയാറോളം വാടക മുറികൾ കൈവശമുള്ളവർക്ക് മുതവല്ലി അഡ്വ. ഇ. ഷറഫുദ്ദീൻ നേരിട്ട് ചെന്ന് നോട്ടീസ് നൽകി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുകയായിരുന്നു.
പള്ളിയുടെ മുഴുവൻ കണക്കുകളും, രേഖകളും മുതവല്ലി മുമ്പാകെ ഹാജരാക്കാൻ ജുലായ് 3-ന് പുതിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം നിർദ്ദേശിച്ചിരുന്നുവെങ്കിലും പള്ളി നിർമ്മാണക്കമ്മിറ്റി ഇന്നുവരെ കണക്കുകൾ ഒന്നും പുറത്തുവിടുകയോ ഹാജരാക്കുകയോ ചെയ്തിട്ടില്ല.