ചന്ദനമോഷണം മുഖ്യപ്രതിക്കായി തെരച്ചിൽ

നീലേശ്വരം: നീലേശ്വരം മന്ദംപുറത്ത് കാവിനോട് ചേര്‍ന്നുളള പിടാരര്‍ സമുദായത്തിന്റെ നാഗസ്ഥാനത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബേഡകം പന്നിയാട്ട് സ്വദേശികളായ മുഹമ്മദിന്റെ മകന്‍ ഹംസ 46, അബ്ദുൾ ഖാദറിന്റെ മകന്‍ അബ്ദുള്‍ഷാനിദ് 30, മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം 40 എന്നിവരെയാണ് എസ്ഐ. എ എം രഞ്ജിത്തും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തത്. പ്രതികളില്‍ ഒരാളായ മുഹമ്മദ് ഒളിവിലാണ്. ഈ മാസം 16 ന് പുലര്‍ച്ചെയാണ് അബ്ദുള്‍ഷാനിദിന്റെ കെഎല്‍ 60 ഇ 738 നമ്പര്‍ ഓട്ടോയിലെത്തിയ നാലഗംസംഘം ചന്ദനം മുറിച്ച് കടത്തിയത്.

ഇവര്‍ വന്ന ഓട്ടോറിക്ഷയുടെയും ദൃശ്യങ്ങള്‍ ക്ഷേത്രത്തിന് സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കാന്‍ സാധിച്ചത്.  ഒളിവില്‍ കഴിയുന്ന മുഹമ്മദാണ് മുറിച്ചെടുത്ത ചന്ദനം വില്‍പ്പന നടത്തിയത്. ഇയാളെ കിട്ടിയാല്‍ മാത്രമേ വില്‍പ്പന നടത്തിയ ചന്ദനം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രതികളെ ഇന്ന് ഉച്ചയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹജരാക്കും. അന്വേഷണത്തിൽ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ യു.വി. മധുസൂദനന്‍, എം വി ഗിരീശന്‍ എന്നിവരുമുണ്ടായിരുന്നു.

Read Previous

പിടിച്ചുപറിക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

Read Next

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ ഫ്ലക്സ് നശിപ്പിച്ചു