യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ ഫ്ലക്സ് നശിപ്പിച്ചു

മാവുങ്കാൽ : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മൻചാണ്ടിയുടെ ആദരസൂചകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാവുങ്കാലിൽ ഉയർത്തിയ സ്മരണാഞ്ജലി ഫോട്ടോയും ഫ്ലക്സും നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയിൽ അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവിൽ അസഹിഷ്ണുത കാണിക്കുന്ന സാമൂഹ്യദ്രോഹികൾ വരുംകാലങ്ങളിൽ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് കാലം തെളിയിക്കുമെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര ആദ്ധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട് നിയോകജ മണ്ഡലം പ്രസിഡണ്ട് രാഹുൽ രാംനഗർ, മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സിക്രട്ടറി അനൂപ് മാവുങ്കാൽ, സുധീഷ് ബെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.

Read Previous

ചന്ദനമോഷണം മുഖ്യപ്രതിക്കായി തെരച്ചിൽ

Read Next

നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു