പിടിച്ചുപറിക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് അരലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

കാഞ്ഞങ്ങാട് : പോലീസിനും ജനങ്ങൾക്കും ഒരുപോലെ തലവേദനയായ ഇരുചക്രവാഹന പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ കഴിയാതെ വന്നതോടെ അരലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചു. ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ അതിർത്തികളിൽ അടുത്തിടെ ഒരു ഡസനിലേറെ പിടിച്ചുപറി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോലീസിന് സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ ലഭിക്കുന്നുണ്ടെങ്കിലും കവർച്ചാ  പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ സാധിക്കുന്നില്ല.  വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും പിടിച്ചുപറി സംഘത്തെക്കുറിച്ച്  സൂചന ഇന്നുവരെ  ലഭിക്കാതെ വന്നതോടെയാണ് പ്രതികളെ കുറിച്ച് സൂചന നൽകുന്ന പൊതുജനങ്ങൾക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

വൃദ്ധരും മധ്യവസ്കരായ സ്ത്രീകളെ ഇടവഴിയിൽ തടഞ്ഞുനിർത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് ഇരുചക്ര വാഹന മോഷണത്തിൽ എത്തുന്ന സംഘത്തിന്റെ രീതി. തുടർച്ചയായി ഇത്തരം പിടിച്ചുപറി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.   ഹെൽമറ്റ് കൊണ്ടും മാസ്ക്  ഉൾപ്പെടെ ധരിച്ച് മുഖം മറച്ചാണ് പിടിച്ചുപറി സംഘം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നത്. തിരക്കേറിയ റോഡുകളിലും സ്ത്രീകൾ പിടിച്ചു പറിക്കിരയാകുന്നു.  സി .സി . ടി. വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴിയും പത്രമാധ്യമങ്ങൾ വഴിയും പോലീസ് പുറത്തുവിട്ട് പ്രതികളെ കണ്ടെത്താൻ  നടത്തിയ ശ്രമവും വി ഫലമായി. അറ്റകൈ എന്ന നിലയിലാണ് പോലീസ് ഇപ്പോൾ പുതിയ മാർഗം സ്വീകരിച്ചത് പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുകയോ തെളിവുകൾ നൽകുകയും ചെയ്താൽ പാരിതോഷികം നൽകുമെന്നാണ് പോലീസ് പറഞ്ഞത്.

വിവരം അറിയിക്കുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും. ഒന്നര പവൻ ആഭരണം മുതൽ അഞ്ചു പവൻ വരെ നഷ്ടപ്പെട്ട അമ്മമാരും മോഷ്ടാക്കൾ ഇന്നല്ലങ്കിൽ നാളെയെങ്കിലും പിടിയിലാകുമെന്ന പ്രതീക്ഷയിലാണ്.  പരാതി ലഭിക്കുന്ന മുറക്ക്  കേസെടുത്ത്  പ്രത്യേകം പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും വലയ്ക്ക് പുറത്താണ്.

LatestDaily

Read Previous

ഉമ്മൻചാണ്ടിയെ മറവുചെയ്യാൻ  പ്രത്യേക കല്ലറ

Read Next

ചന്ദനമോഷണം മുഖ്യപ്രതിക്കായി തെരച്ചിൽ