ഉമ്മൻചാണ്ടി കാഞ്ഞങ്ങാടിനെ ചേർത്തു പിടിച്ചു

ടി. മുഹമ്മദ് അസ്്ലം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിനെ ചേർത്തുപിടിക്കുകയും വികസന വിഷയത്തിൽ ഒപ്പം നിർത്തുകയും ചെയ്ത ഉമ്മൻചാണ്ടിക്ക് അവികസിത പിന്നോക്ക ജില്ലയായ കാസർകോടിനുണ്ടായത് ഹൃദയ ബന്ധം. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കൾക്കുമൊപ്പം ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള നേതാക്കളോടും സൗഹൃദ ബന്ധം നിലനിൽത്തുന്നതിൽ ഉമ്മൻചാണ്ടി ശ്രദ്ധാലുവായിരുന്നു.

താൻ ആദ്യ തവണ എംഎൽഏയായിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് പെരിയ കുണിയയിൽ ഗവ. കോളേജ് സ്ഥാപിച്ചതെന്ന് മുൻ ഉദുമ എംഎൽഏ കെ. കുഞ്ഞിരാമൻ അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയത്തിനനീതനായ നേതാവായിരുന്നു അദ്ദേഹമെന്നും കുഞ്ഞിരാമൻ പറഞ്ഞു. മറാട്ടി സമുദായത്തിന്റെ സംവരണം സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ ഉമ്മൻചാണ്ടി വലിയ പങ്കുവഹിച്ചതായി അഡ്വ. എം.സി. ജോസ് അനുസ്മരിച്ചു.

കാഞ്ഞങ്ങാട് കാണിയൂർ റെയിൽപ്പാത വിഷയത്തിലും അനുകൂല നിലപാടായിരുന്നു മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. തന്നെ ലോക്സഭാ സ്ഥാനാർത്ഥിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ഉമ്മൻചാണ്ടിയായിരുന്നുവെന്ന് ഡോ. ഖാദർ മാങ്ങാട് അനുസ്മരിച്ചു.

കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകരമായും നല്ല സൗഹൃദ ബന്ധമാണ് ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്. കാഞ്ഞങ്ങാട്ട് വരുമ്പോഴെല്ലാം മാധ്യമ പ്രവർത്തകരോട് ഉമ്മൻചാണ്ടി സൗഹൃദം പങ്കിടുമായിരുന്നു. അന്തരിച്ച മാധ്യമ പ്രവർത്തകൻ ബി. സി. ബാബുവിന്റെ കുടുംബത്തിന് വീട് പണിയാനും ഉമ്മൻചാണ്ടി സഹകരണം നൽകിയതായും കാഞ്ഞങ്ങാട്ടെ മാധ്യമപ്രവർത്തകർ ഓർക്കുന്നു.

LatestDaily

Read Previous

കുഴഞ്ഞുവീണ് മരിച്ചു

Read Next

പള്ളിക്കര മേൽപ്പാലം തുറന്നു