കുഴഞ്ഞുവീണ് മരിച്ചു

കാസർകോട് : പള്ളിയിൽ ഖുർആൻ പാരായണത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര പടിഞ്ഞാർ പുഴക്കരക്ക് സമീപം താമസിക്കുന്ന മുഹമ്മദ്കുഞ്ഞി ഹാജിയാണ് 81 മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി തളങ്കര പടിഞ്ഞാർ ജുമാമസ്ജിദിൽ ഖുർആൻ പാരായണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പരേതരായ അബ്ദുല്ല അസ്നാലിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമാബി. മക്കൾ: നിഷാദ്, അയിഷ. മരുമക്കൾ: റിഷാദ്, സബീന. സഹോദരങ്ങൾ: ഹബീബ് ഹാജി, ഹൈസനാർ, റുക്കിയ, നുസൈബ.

Read Previous

വൈദ്യുതി ജീവനക്കാരന് ബേക്കറി ഉടമയുടെ മർദ്ദനം

Read Next

ഉമ്മൻചാണ്ടി കാഞ്ഞങ്ങാടിനെ ചേർത്തു പിടിച്ചു