വൈദ്യുതി ജീവനക്കാരന് ബേക്കറി ഉടമയുടെ മർദ്ദനം

സ്വന്തം ലേഖകൻ

അജാനൂർ: ചിത്താരി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിലെ ജീവനക്കാരനെ ബേക്കറി ഉടമ മർദ്ദിച്ച സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല. ഇക്കഴിഞ്ഞ ദിവസമാണ് ബേക്കറി സ്ഥാപനത്തിലെ ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് മാണിക്കോത്തെ ബേക്കറി സ്ഥാപന ഉടമ ചിത്താരിയിലെ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിലെത്തി ജീവനക്കാരനെ മർദ്ദിച്ചത്. വൈദ്യുതി ബില്ലടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ അടിയിൽ കലാശിക്കുകയായിരുന്നു. അതിനിടെ സംഭവത്തിൽ ഇടപെട്ട ഈ ഓഫീസിലെ മേലുദ്യോഗസ്ഥൻ പ്രശ്നം പോലീസിലെത്തിക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നു.

Read Previous

സിപിഎം പ്രവർത്തകനെ ആക്രമിച്ചു

Read Next

കുഴഞ്ഞുവീണ് മരിച്ചു