ബേക്കൽ —കോവളം ജലപാത :  ജനങ്ങൾ കുടിയിറക്ക് ഭീതിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : നിർദ്ദിഷ്ട ബേക്കൽ-കോവളം ജലപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പാത കടന്നുപോകുന്ന പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിയിറക്ക് ഭീതിയിൽ. ഹോസ്ദുർഗ്ഗ് താലൂക്കിലെ കാഞ്ഞങ്ങാട്, ഹോസ്ദുർഗ്ഗ്, ബല്ല, അജാനൂർ വില്ലേജ് പരിധികളിലൂടെയാണ് നിർദ്ദിഷ്ട ബേക്കൽ-കോവളം ജലപാത കടന്നുപോകുന്നത്.

കാഞ്ഞങ്ങാട് കൂളിയങ്കാലിൽ നിന്നും തോയമ്മൽ വഴി ദേശീപാത മുറിച്ച് കാരാട്ടുവയലിലേക്കും തുടർന്ന് പുതിയകോട്ട-ജില്ലാ ആശുപത്രി റോഡ് മുറിച്ച് നെല്ലിക്കാട്ട് നിട്ടടുക്കം അതിർത്തി തോട് വഴി അതിയാമ്പൂരിലേക്കും, ഒടുവിൽ മഡിയനിലേക്കുമാണ് ജലപാതയുടെ സഞ്ചാര ഗതി നിർണ്ണയിച്ചിരിക്കുന്നത്.

6.65 കിലോ മീറ്റർ ദൈർഘ്യമുള്ള സ്ഥലത്ത് 106 ഏക്കറോളം സ്ഥലം ഒഴിപ്പിക്കേണ്ടിവരും. 73 കെട്ടിടങ്ങളാണ് പദ്ധതി കടന്നുപോകുന്ന പ്രദേശത്തു നിന്നും പൊളിക്കേണ്ടി വരുന്നത്. ഇവയിൽ ദേശീയ പാതയ്ക്ക് ഭൂമി വിട്ടുകൊടുത്തതിന് ലഭിച്ച പ്രതിഫലം കൊണ്ട് നിർമ്മിച്ച വീടും ഉൾപ്പെടും. കാസർകോട് ജില്ലയിൽ 45 കിലോ മീറ്റർ ദൈർഘ്യത്തിലാണ് നിർദ്ദിഷ്ട ജലപാത. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം ജനകീയ പ്രതിഷേധമുണ്ടായിരുന്നു.

LatestDaily

Read Previous

വൈദ്യുതി ബില്ലിന്റെ പേരിൽ ഇരുട്ടടി

Read Next

65 ലക്ഷം രൂപ തട്ടിയ പ്രതി ഹരിയാനയിൽ അറസ്റ്റിൽ