മണൽ മാഫിയാ ബന്ധം; പിരിച്ചുവിട്ടവരിൽ 2 പേർ ജില്ലയിൽ

സ്വന്തം ലേഖകൻ

ചെറുവത്തൂർ : മണൽക്കടത്തിന് കൂട്ടുനിന്നതിന്റെ പേരിൽ കണ്ണൂർ ഉത്തരമേഖലാ ഡിഐജി പിരിച്ചുവിട്ട ഏഴുപേരിൽ 2 പേർ കാസർകോട് ജില്ലയിൽ നിന്നും. ചന്തേര, ചീമേനി എന്നീ പോലീസ് സ്റ്റേഷനുകളിൽ സിവിൽ പോലീസ് ഓഫീസർമാരായി ജോലി ചെയ്യുന്ന രണ്ട് തൃശൂർ സ്വദേശികളെയാണ് ഡിഐജിയുടെ ഉത്തരവിനെത്തുടർന്ന് പോലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടത്.

മണൽ മാഫിയാ ബന്ധത്തെത്തുടർന്ന് കഴിഞ്ഞ മാസം ജനുവരിയിലാ ണ്  തൃശൂർ സ്വദേശികളായ ടി.എം അബ്ദുൾ റഷീദ്, ബി. ഹരികൃഷ്ണൻ എന്നിവരെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് അബ്ദുൾ റഷീദിനെ ചന്തേര പോലീസ് സ്റ്റേഷനിലേക്കും ബി. ഹരികൃഷ്ണനെ ചീമേനി പോലീസ് സ്റ്റേഷനിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇവരെക്കുറിച്ച് നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെയും സേവനത്തിൽ നിന്നും പിരിച്ചുവിടാൻ കണ്ണൂർ ഡിഐ.ജി. ഉത്തരവിട്ടത്.

LatestDaily

Read Previous

എം.വി. രാഘവന്റെ  ബദൽ രേഖാ വഴിയിൽ സിപിഎം

Read Next

നിലേശ്വരം ജമാഅത്ത് കമ്മിറ്റിയെ പിരിച്ചുവിട്ട വഖഫ് ബോർഡ് നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി