നിലേശ്വരം ജമാഅത്ത് കമ്മിറ്റിയെ പിരിച്ചുവിട്ട വഖഫ് ബോർഡ് നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

നീലേശ്വരം : നിലേശ്വരം ജമാഅത്ത് കമ്മിറ്റിയെ പിരിച്ചുവിട്ട വഖഫ് ബോർഡ് നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയതായി ജമാഅത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വഖഫ് ബോർഡ് ജമാഅത്ത് കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത നടപടി നേരത്തേ വഖഫ് ട്രിബ്യൂണലും റദ്ദാക്കിയിരുന്നു. എന്നാൽ, ട്രിബ്യൂണലിന്റെ വിധിക്കെതിരേ എതിർകക്ഷികൾ ഹൈക്കോടതിയിൽനിന്നും അനുകൂല വിധി സമ്പാദിച്ചു.

ഇതിനെതിരേ ജമാഅത്ത് കമ്മിറ്റി ഹൈക്കോടതി ഡിവിഷൺ െബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് വഖഫ് ബോർഡ് തീരുമാനം റദ്ദാക്കി ട്രിബ്യൂണലിന്റെ വിധി ശരിവെച്ചത്. ബോർഡിനെ തെറ്റിദ്ധരിപ്പിച്ചാണ് പരാതിക്കാർ ജമാഅത്ത് കമ്മറ്റിയെ സസ്പെൻഡ് ചെയ്യിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സി.കെ.അബ്ദുൾഖാദർ, ടി.സുബൈർ, ടി.മുഹമ്മദ് കുഞ്ഞി, കെ.സലു, സി.എച്ച്.അബ്ദുൾറഷീദ്, സി.എച്ച്.മുഹമ്മദ് കുഞ്ഞി, കെ.മുസ്തഫ എന്നിവർ പങ്കെടുത്തു.

Read Previous

മണൽ മാഫിയാ ബന്ധം; പിരിച്ചുവിട്ടവരിൽ 2 പേർ ജില്ലയിൽ

Read Next

കഞ്ചാവ് പിടികൂടി