കഞ്ചാവ് പിടികൂടി

 

നീലേശ്വരം :  വാഹന പരിശോധനയ്ക്കിടെ യുവാവ് കഞ്ചാവുമായി കുടുങ്ങി. ഇന്നലെ സന്ധ്യയ്ക്ക് നീലേശ്വരം നെടുങ്കണ്ടയിൽ നീലേശ്വരം എസ്ഐ, ടി. വിശാഖിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിലായത്. അജാനൂർ ഇട്ടമ്മലിൽ ക്വാർട്ടേഴ്സിൽ താമസക്കാരനായ പി.ഏ. അഹമ്മദിന്റെ മകൻ പി.ഏ. മൻസൂറാണ് 24, സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്.

മൻസൂർ ഓടിച്ചെത്തിയ കെ.എൽ 60. എസ് 3181 നമ്പർ സ്കൂട്ടർ പോലീസ് കൈകാണിച്ചിരുന്നുവെങ്കിലും നിർത്താതെ പോയി.പോലീസ് പിന്തുടർന്നതോടെ വാഹനമുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൻസൂറിനെ നീലേശ്വരം എസ്ഐയും സംഘവും ബലപ്രയോഗത്തിലൂടെ കീഴ്്പ്പെടുത്തുകയായിരുന്നു. വാഹനത്തിൽ നിന്നും 1.190 കിലോഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. യുവാവിനെതിരെ നീലേശ്വരം പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

Read Previous

നിലേശ്വരം ജമാഅത്ത് കമ്മിറ്റിയെ പിരിച്ചുവിട്ട വഖഫ് ബോർഡ് നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

Read Next

മംഗളയുടെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല