കാഞ്ഞങ്ങാട് :മൽസരിച്ചോടിയ കെ.എസ്.ആർ.ടി സിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്സ്. പുതിയകോട്ടയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവർ തളിപ്പറമ്പ് ഏഴാംമൈലിലെ മഹേഷ് 35, കെ.എസ്.ആർ.ടി.സി ഡ്രൈവർ പയ്യന്നൂർ ചിറ്റാരിക്കൊവ്വലിലെ സുഭാഷ് 42, എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് സ്റ്റാന്റ് വിട്ട് പയ്യന്നൂർ ഭാഗത്തേക്ക് മൽസരിച്ച് ഓടി പുതിയകോട്ടയിൽ കൂട്ടിയിടിക്കുകയായിരുന്നു. പയ്യന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സിയും തബു ബസു മാണ് കൂട്ടിമുട്ടിയത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ സ്ഥലത്തെത്തിയാണ് കെ.എസ്.ആർ.ടി സി ബസിനെയും സ്വകാര്യ ബസും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തത്.