കെഎസ്ടിപി റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കാലവർഷത്തിന്റെ കുത്തൊഴുക്കിൽ കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാന പാതയായ കെ.എസ്ടിപി റോഡുകൾ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞു. കാല വർഷത്തിന് മുമ്പെ റോഡുകളിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ വേളയിൽ ടാറിട്ട ഇടങ്ങളിലാണ് വ്യാപകമായി പൊട്ടിപ്പൊളിഞ്ഞത്.

പുതുതായി ടാറിട്ട ഇടത്തെല്ലാം സ്ഥിരം റോഡുകളെക്കാൾ ഉയരത്തിൽ ടാറിട്ടത് അപകടത്തിന് കാരണമാവുന്നുണ്ട്. നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡപം വരെ ചില ഇടത്തെല്ലാം റോഡിൽ കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്രകാരം ഇന്റർലോക്ക് ചെയ്ത സർവ്വീസ് റോഡുകളിൽ ചിലേടത്ത് ഇന്റർലോക്കുകൾ ഇളകി വേർപ്പെട്ട നിലയിലാണുള്ളത്. സർവ്വീസ്  റോഡിൽ നോർത്ത് കോട്ടച്ചേരി മുതൽ തെക്ക് ഭാഗത്ത് ഓവുചാലിനോട് ചേർന്ന് വ്യാപകമായി രൂപപ്പെട്ട വെള്ളക്കെട്ടുകൾ കാൽനടയാത്രക്കാരെ ഭീതിപ്പെടുത്തുന്നുണ്ട്. ഇവിടങ്ങളിലെ വാഹനം പാർക്ക് ചെയ്ത സ്ഥലത്തും വെള്ളക്കെട്ടുകൾ അപകടകരമായ രീതിയിലാണ്.

Read Previous

ഡോക്ടർ  ക്ലിനിക്കിനുള്ളില്‍  തൂങ്ങി മരിച്ച നിലയില്‍

Read Next

ഏക സിവിൽ കോഡിൽ യുഡിഎഫിൽ ആശയക്കുഴപ്പം