ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
ചന്തേര: പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഏ.വി. ചന്ദ്രൻ ബാങ്കിൽ ഇനിയും രാജി സമർപ്പിച്ചില്ല. കെപിസിസി നിർദ്ദേശമനുസരിച്ച് രണ്ടര വർഷത്തേക്ക് പ്രസിഡണ്ട് പദവിയിൽ കയറിയ ചന്ദ്രൻ നാലുവർഷക്കാലം പ്രസിഡണ്ടായി തുടർന്നതിനെ തുടർന്ന് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ പൊട്ടിത്തെറി തന്നെ ഉണ്ടായി.
ഏറ്റവുമൊടുവിൽ ബാങ്ക് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ ചന്ദ്രന് അന്ത്യശാസനം നൽകിയതിനെ തുടർന്ന് ചന്ദ്രൻ പേരിന് മാത്രം ഒരു രാജിക്കത്ത് ഡിസിസി പ്രസിഡണ്ടിന് നൽകിയെങ്കിലും, പ്രസിഡണ്ട് പദവി സ്വയം രാജിവെച്ചതായി ബാങ്ക് സിക്രട്ടറിക്ക് ഇനിയും കത്തു നൽകിയില്ല. സഹകരണ നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് രാജിക്കത്ത് ബാങ്ക് സിക്രട്ടറിക്ക് നൽകിയാൽ മാത്രമേ ബാങ്ക് പ്രസിഡണ്ട് പദവിയിൽ മറ്റൊരാളെ നിയമിക്കാൻ അധികാരമുള്ളൂ.
വി.പി.വി. ഭവദാസനെ പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി നിയമിച്ചിട്ടുണ്ടെങ്കിലും, ഏ.വി. ചന്ദ്രൻ രേഖാമൂലം പ്രസിഡണ്ട് പദവിയിൽ നിന്ന് ഒഴിയാത്തതിനാൽ ഭവദാസന്‍ മണ്ഡലം പ്രസിഡണ്ടിന്റെ ചുമതല ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. ഡിസിസി പ്രസിഡണ്ടിന്റെ ഉത്തരവ് അനുസരിക്കാതെ ബാങ്ക് പ്രസിഡണ്ട് പദവിയിൽ തുടരുന്ന ഏ.വി. ചന്ദ്രനെതിരെ ഡിസിസി പ്രസിഡണ്ട് ഒരു നടപടിയും സ്വീകരിച്ചതുമില്ല.