കിടപ്പിലായ പൂരക്കളിപ്പണിക്കരെ തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ

ചെറുവത്തൂർ: രണ്ടു മാസമായി ഗുരതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യൻ വലിയ പറമ്പിലെ കെ.വി. പൊക്കനെ, ബന്ധപ്പെട്ട അക്കാദമികളോ, ജനപ്രതിനിധികളോ തിരിഞ്ഞു നോക്കാറില്ലെന്ന് പരാതി. 96 വയസ്സുള്ളപൊക്കൻ പണിക്കർ അസുഖ ബാധിതനായി വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. അതിനിടയിൽ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പെരിയാരം മെഡിക്കൽ കോളേജ്, അശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇതിനിടയിൽ അക്കാദമിക്കാരോ ജനപ്രധിനിധികളോ പൊക്കൻ പണിക്കറെ തിരിഞ്ഞു നോക്കിയില്ല. പണിക്കർ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്, സംഗീത നാടക അക്കാദമി അവാർഡ്, സംസ്കൃത പണ്ഡിതൻമാർക്കുള്ള കേന്ദ്ര മാനവ വികസന വകുപ്പിന്റെ പ്രത്യേക ഗ്രാൻഡും, കൂടാതെ അഞ്ഞൂറോളം പ്രാദേശിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പൂരക്കളിയെക്കുറിച്ചുള്ള നിരവധി സംസ്കൃത ഗ്രന്ഥങ്ങളും, ശ്ലോകങ്ങളും, പൂരക്കളി പാട്ടുകളും രചിച്ച പണിക്കർ ഇന്ന് വലിപറമ്പിലുള്ള വീട്ടിൽ ആൺ മക്കളുടെ സംരക്ഷണത്തിൽ കഴിയുകയാണ്. ഭാര്യയും മകളും നേരത്തെ മരണപ്പെട്ടതിനാൽ ആൺ മക്കളുടെയും അവരുടെ ഭാര്യമാരുടെയും സംരക്ഷത്തിലാണ് ജീവിക്കുന്നത്.

പണിക്കരുടെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ ജില്ല സംസ്ഥാന ജനപ്രതിനിധികളോ ഇവിടെ എത്തി നോക്കാത്തതി ൽ നാട്ടുകാർ കടുത്ത പ്രതിേഷധത്തിലാണ്. കേരള സംഗീത അക്കാദമി അവാർഡ്, കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ് , പൂരക്കളി അക്കാദമി അവാർഡ് മാനവ വികസനവകുപ്പിന്റെ ഗ്രാന്റ് എന്നിവ ലഭിച്ചിട്ടുണ്ട്.

Read Previous

മത്സരയോട്ടം; ഡ്രൈവർമാർക്കെതിരെ കേസ്സ്

Read Next

മൗനി ബാബയുടെ ആശ്രമത്തിൽ മോഷണം