ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: ദേശീയപാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരൻ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ പടന്നക്കാട് മയ്യത്ത് റോഡിലെ മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകൻ അഹമ്മദ് സാബിഖാണ് 28, മരിച്ചത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.
പുലർച്ചെ 12.45-ഓടെയാണ് അപകടം. മണിപ്പാലിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനുള്ളതാണ്.
ഇടിയുടെ ആഘാതത്തിൽ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ലോറിയിടിച്ചുകയറി സമീപത്തെ കട തകർന്നു. പോലീസും അഗ്നിരക്ഷാസേനയുമെത്തി ക്രെയിനുപയോ ഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ് യാത്രക്കാരൻ പറഞ്ഞു.