ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: നാഷണലിസ്റ്റ് കോൺഗ്രസ് (എൻസിപി) കാസർകോട് ജില്ലാ കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞ പെൺവിഷയത്തിൽ രണ്ട് സ്ത്രീകളടക്കം മൂന്നു പേരെ താക്കീതു ചെയ്യാൻ പാർട്ടി തീരുമാനം. പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടായ കൊടക്കാട് സ്വദേശി, ഇപ്പോൾ കൊടക്കാട് പ്രദേശത്ത് താമസിക്കുന്ന പാർട്ടി വനിതാ വിഭാഗം നേതാവായ നാൽപ്പതുകാരി, മൊഗ്രാലിൽ താമസിക്കുന്ന എൻസിപി ജില്ലാ കമ്മിറ്റിയംഗമായ മറ്റൊരു സ്ത്രീ എന്നിവരെ താക്കീതു ചെയ്യാനാണ് പാർട്ടി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
പരസ്യമായ താക്കീതായിരിക്കും ഇവർക്കെതിരെ സ്വീകരിക്കുക. എൻസിപി വനിതാ വിഭാഗം ജില്ലാ നേതാവായ യുവതി പനി ബാധിച്ച് ചെറുവത്തൂർ സ്റ്റേഷൻ റോഡിലുള്ള സ്വകാര്യാശുപത്രിയിൽ കിടക്കുമ്പോൾ ഈ ആശുപത്രി മുറിയിൽ ഒരു രാത്രി അന്തിയുറങ്ങിയ ജില്ലാ വൈസ് പ്രസിഡണ്ടിനെയും യുവതിയേയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം എൻസിപി പ്രവർത്തകർക്കിടയിൽ ശക്തമാണെങ്കിലും, തൽക്കാലം ഇരുവരെയും താക്കീത് ചെയ്യാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം.
കാസർകോട് മൊഗ്രാൽ സ്വദേശിനിയായ പാർട്ടി വനിതാ നേതാവിന് എതിരായ ആരോപണം, മറ്റൊരു എൻസിപി പ്രവർത്തകയുടെ കുണിയയിൽ അടച്ചിട്ട വീട് ലൈംഗിക ഇടപാടുകൾക്ക് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ്. മൂന്നു പേർക്കും എതിരായ താക്കീത് പരസ്യപ്പെടുത്തണമെന്നും സംസ്ഥാന കമ്മിറ്റി നിർദ്ദേശമുണ്ട്. ജുലായ് 15-ന് കാഞ്ഞങ്ങാട്ട് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം മൂന്നുപേരെയും താക്കീത് ചെയ്യും.