റിട്ട. ഡിവൈഎസ്പിയുടെ പരാതിയിൽ പോലീസ് നിയമോപദേശം തേടി

സിനിമാ നടി മെയ് 2-ന് രാത്രി 11 മണിക്ക് വിളിച്ച് 2 ലക്ഷം  രൂപ ചോദിച്ചുവെന്ന് പരാതി ∙ താൻ വിളിച്ചിട്ടില്ലെന്നും 2 കോടി രൂപ  തന്നാലും റിട്ട. ഡിവൈഎസ്പിക്ക് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കൊല്ലം സിനിമാ നടി 2023 മെയ് 2-ന് രാത്രി 11 മണിക്ക് സെൽഫോണിൽ തന്നെ വിളിച്ച്, താൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ 2 ലക്ഷം രൂപ ചോദിച്ചുവെന്ന പരാതിയിൽ ബേക്കൽ പോലീസ് നിയമോപദേശം തേടി. വി. മധുസൂദനന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റ്് ചെയ്യാൻ തക്ക കഴമ്പുണ്ടോ, കേസ്സ് രജിസ്റ്റർ ചയ്താൽ നിലനിൽക്കുമോ എന്നാരാഞ്ഞു കൊണ്ട് ബേക്കൽ പോലീസ് ഈ പരാതി ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അസി. പബ്ലിക് പ്രേസിക്യൂട്ടർക്ക് സമർപ്പിച്ചത് അഞ്ചു നാൾ മുമ്പാണ്.

കൊല്ലം സിനിമാ നടിയെ 2023 ഏപ്രിൽ 29-ന് പെരിയ കല്ല്യോട്ടെ നാലേക്ര പ്രദേശത്തുള്ള റിട്ട.ഡിവൈഎസ്പിയുടെ സ്വന്തം  ഹോം സ്റ്റേയിൽ രാത്രിയിൽ ലൈംഗികാവശ്യത്തിന്  വഴങ്ങാൻ റിട്ട ഡിവൈഎസ്പി തന്നെ നിർബന്ധിക്കുകയും, മദ്യം കഴിക്കാൻ ആവശ്യപ്പെടുകയും, ചെയ്തുവെന്ന യുവ നടിയുടെ പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ്, സിനിമാ നടി തന്നെ മെയ് 2-ന് രാത്രി 11 മണിക്ക് വിളിച്ച് കേസ്സ് ഒതുക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നാണ് വി. മധുസൂദനന്റെ പുതിയ പരാതി.

പരാതിയിൽ കേസ്സ് നില നിൽക്കുമോ എന്നറിയാൽ പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയെങ്കിലും, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനമൊന്നും എഴുതാതെ കേസ്സെടുക്കുകയാണെങ്കിൽ, എഫ്ഐആർ കോടതിക്ക് സമർപ്പിക്കണമെന്ന് മാത്രം എഴുതി ബേക്കൽ പോലീസിന് തന്നെ തിരിച്ചേൽപ്പിക്കുകയായിരുന്നു.

ഇതേത്തുടർന്ന് പോലീസ് കൊല്ലം യുവ സനിമാ നടിയുടെ പുതിയ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ്. റിട്ട. ഡിവൈഎസ്പിയുടെ പരാതിയിൽ ലേറ്റസ്റ്റിന് എതിരായ പരാമർശം ശ്രദ്ധേയമാണ്. റിട്ട. ഡിവൈഎസ്പിയോട് 2 ലക്ഷം രൂപ ചോദിച്ച സിനിമാ നടി ഈ പണം ലേറ്റസ്റ്റ് പത്രാധിപരെ ഓഫീസിൽ ച്ചെന്ന് ഏൽപ്പിക്കണമെന്ന് പറഞ്ഞതായും എഴുതിയിട്ടുണ്ട്.

സിനിമാ നടിയും റിട്ട. ഡിവൈഎസ്പിയും തമ്മിലുള്ള മാനഹാനിക്കേസ്സിൽ ലേറ്റസ്റ്റിനെ ഉൾപ്പെടുത്താനും, പത്രാധിപരെ വ്യാജപരാതിയിൽ കള്ളക്കേസിൽ കുടുക്കാനുമുള്ള വക്രബുദ്ധിയാണ് ലേറ്റസ്റ്റിനെിരായ പരാതിയിൽ, പരാതിക്കാരൻ വി. മധുസൂദനൻ ലക്ഷ്യമിട്ടതെന്ന് പകൽപോലെ വ്യക്തമാണ്. ഏപ്രിൽ 29-ന് രാത്രിയിലാണ് പെരിയ കല്യോട്ടെ ഹോംസ്റ്റ്േയിൽ നടിക്കെതിരെ ലൈംഗിക പീഡനശ്രമം അരങ്ങേറിയത്.

30-ന് ബേക്കൽ പോലീസ് റിട്ട. ഡിവൈഎസ്പിയെ പ്രതി ചേർത്ത്  ഇന്ത്യൻ ശിക്ഷാ നിയമം 354 (ഏ) ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസിൽ നിന്ന് എഫ്ഐആർ കോപ്പിയും വാങ്ങി 30-ന് രാത്രി തന്നെ നടി ട്രെയിനിൽ കൊല്ലത്തേക്ക് പോവുകയും ചെയ്തു. വി. മധുസൂദനൻ സ്വന്തം ഹോം സ്റ്റേയിൽ നടിയെ ലൈംഗികാവശ്യത്തിന് ക്ഷണിച്ച വാർത്തകൾ പുറത്തുവിട്ടതിലുള്ള കടുത്ത വൈരാഗ്യമാണ് ഇപ്പോൾ  കേസ്സ് ഒതുക്കാൻ നടി തന്നോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന പുതിയ പരാതിയിലേക്ക് മധുസൂദനനെ  പ്രേരിപ്പിച്ചത്.

തൽസമയം നടി തന്നെ വിളിച്ച് 7 മിനിറ്റ് സംസാരിച്ചുവെന്ന മധുവിന്റെ പരാതിക്ക് ആധാരമായി നടിയുടെ സെൽഫോണിൽ നിന്ന് മധുവിന്റെ സെൽഫോണിലേക്ക് വന്ന ഒരു മിസ്ഡ് കോൾ ഡീറ്റെയ്ൽസ് കോപ്പി മധുവിന്റെ സെൽഫോൺ കോൾ ഡീറ്റെയ്ൽ ബില്ലിലുണ്ട്. ഈ കോപ്പി പോലീസ് ശേഖരിച്ചതിന് ശേഷമാണ് പരാതിയിൽ കേസ്സ് എടുക്കാൻ വകുപ്പുകളുണ്ടോ എന്നാരാഞ്ഞ് പോലീസ് കോടതിക്ക് അപേക്ഷ നൽകിയത്. ബേക്കലിൽ നിന്ന് ഏപ്രിൽ 30-ന് നാട്ടിലേക്ക് വന്നതിന് ശേഷം പരാതിക്കാരനായ റിട്ട. ഡിവൈഎസ്പിയെ താൻ യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഫോണിൽ വിളിച്ചിട്ടില്ലെന്നും നടി ആണയിട്ട് പറയുന്നു.

പണമായിരുന്നു തന്റെ ലക്ഷ്യമെങ്കിൽ തന്റെ പരാതിയിൽ എഫ്ഐആർ  രജിസ്റ്റർ ചെയ്യും മുമ്പ് 5 ലക്ഷം രൂപയെങ്കിലും ചോദിക്കാമായിരുന്നു. ആൽബത്തിൽ അഭിനയിക്കാനാണെന്ന് ആവശ്യപ്പെട്ട്  മധു സംഭവത്തിന് ഒരു മാസം മുമ്പ് തന്നെ വിളിച്ചിരുന്നു. തൽസമയം  അയാളുടെ നമ്പർ സ്വന്തം സെൽഫോണിൽ സേവ് ചെയ്തു വെച്ചിരുന്നുവെന്നും നടി പറയുന്നു. പിന്നീട് വിളിച്ച് ”കോംപ്രമൈസ്” ഉണ്ടോ എന്ന്  അയാൾ ചോദിച്ചതിന് ശേഷം താൻ അയാളെ ബന്ധപ്പെട്ടിട്ടില്ല. പിന്നീട് ആൽബം സംവിധായകനാണ് തന്നെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചത്. കാഞ്ഞങ്ങാട്ട് എത്തിയ ദിവസമാണ് ആൽബത്തിന്റെ നിർമ്മാതാവ് ”കോംപ്രമൈസിന്റെ” ആളാണെന്ന് താൻ തിരിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.

LatestDaily

Read Previous

ജില്ലയിൽ കള്ളന്മാരുടെ ശല്യം വർദ്ധിക്കുന്നു

Read Next

കണ്ണൂരിൽ ടൂറിസ്റ്റ്‌ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ പടന്നക്കാട് സ്വദേശി മരിച്ചു