കാമുകിയുടെ കഴുത്തറുത്ത പ്രതി 54-ാം ദിവസവും ജയിലിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാമുകി ഉദുമ മുക്കുന്നോത്ത് കാവിലെ ദേവികയെ 28, കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്സിൽ പ്രതി ബോവിക്കാനത്തെ സതീഷ്കുമാർ 30, 54 ദിവസമായി ജയിലിൽ കഴിയുകയാണ്. കാഞ്ഞങ്ങാട്ടും കാസർകോട്ടും സെക്യൂരിറ്റി സർവ്വീസ് നടത്തിവരികയായിരുന്ന പ്രതി സതീഷിന് ഭാര്യയും  ഒരു കുട്ടിയുമുണ്ട്. പ്രതിയുടെ  ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി പല തവണകളായി  നിരസിക്കുകയായിരുന്നു.

സതീശന്റെ റിമാൻഡ് കാലാവധി 90 ദിവസം തികയുന്നതിന് മുമ്പ് ഈ അറുംകൊലക്കേസ്സിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസ് രാസപരിശോധനയ്ക്കയച്ചതും, പ്രതി കഴുത്തറുക്കാൻ ഉപയോഗിച്ചതുമായ  രക്തം പുരണ്ട മൂർഛയുള്ള കഠാര, പ്രതിയുടെയുംദേവികയുടെയും രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവയുടെ പരിശോധനാ ഫലത്തിന് കാത്തിരിക്കുകയാണ് പോലീസ്.

ഹൊസ്ദുർഗ് ഇൻസ്പെക്ടർ, കെ.പി. ഷൈനാണ് ഈ കൊലക്കേസ്സ് അന്വേഷിക്കുന്നത്. 2023 മെയ് 16-ന് കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഫോർട്ട് വിഹാർ ലോഡ്ജ് മുറിയിലാണ് കാസർകോട്ട് ബ്യൂട്ടീഷ്യയായ ദേവികയെ  കാമുകനായ സതീഷ് കഴുത്തറുത്ത് കൊന്നത്. ദേവികയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്.

Read Previous

കോട്ടച്ചേരി ബാങ്ക് സ്വർണ്ണപ്പണ്ട തിരിമറിയിൽ 58.4 ലക്ഷം തട്ടിയ ബാങ്ക് മാനേജരും  കൂട്ടുപ്രതികളും മുങ്ങി

Read Next

കരിന്തളത്ത് ഡിവൈഎഫ്ഐയിൽ വെട്ടിനിരത്തൽ