ബാങ്ക് ജപ്തി നേരിട്ട വീട്ടിൽ മോഷണം

സ്വന്തം ലേഖകൻ

ബേക്കൽ : കേരള ബാങ്ക് ജപ്തി ചെയ്ത് സീൽ ചെയ്ത വീട്ടിൽ മോഷണം. കേരള ബാങ്ക് പള്ളിക്കര ശാഖ ജപ്തി ചെയ്ത പനയാൽ പെരിയാട്ടടുക്കത്തെ വീട്ടിലാണ് ജൂൺ 30-നും ജൂലൈ 11 നുമിടയിൽ മോഷണം നടന്നത്. വായ്പ കുടിശ്ശിഖയായതിനെത്തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത പനയാൽ പെരിയാട്ടടുക്കത്തെ ഹസൈനാറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ പിൻവാതിൽ ഇളക്കിയാണ് മോഷണം നടന്നത്.

പിൻവാതിലിന്റെ സീൽ ചെയ്ത സ്ക്രൂ അഴിച്ച് മാറ്റി അകത്ത് കടന്ന മോഷ്ടാവ് ടി.വി., ഗ്യാസ് സിലിണ്ടർ, വസ്ത്രങ്ങൾ എന്നിവ മോഷ്ടിച്ചെന്നാണ് പരാതി. കേരള ബാങ്ക് ഏരിയാ മാനേജർ മൂവാരിക്കുണ്ട് കൊവ്വൽ ഹൗസിലെ അശോകന്റെ 57, പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്.

Read Previous

അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ പഞ്ചായത്തിന്റെ അന്ത്യശാസനം

Read Next

പള്ളിക്കര മേൽപ്പാലം എന്ന് തുറക്കും ?