മൗനി ബാബയുടെ ആശ്രമത്തിൽ മോഷണം

സ്വന്തം ലേഖകൻ

ചെറുവത്തൂർ : കൊടക്കാട് കണ്ണാടിപ്പാറ വലിയപറമ്പിലെ മൗനി ബാബയുടെ ആശ്രമത്തിൽ മോഷണം നടത്തിയ സംഘം പോലീസ് കസ്റ്റഡിയിൽ. ജൂലൈ 8നും 11 നുമിടയിലാണ് മൗനി ബാബയുടെ ആശ്രമത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ചെമ്പ് പറ, നിലവിളക്ക്, വിഗ്രഹങ്ങൾ എന്നിവ മോഷ്ടിച്ചത്.

ആശ്രമം നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംരക്ഷണസമിതിയുടെ കയ്യിലാണ്. സംഭവത്തിൽ കണ്ണാടിപ്പാറ മീത്തലെപുരയിൽ എം.പി. അനീഷിന്റെ പരാതിയിൽ ചീമേനി പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂർ മുണ്ടക്കണ്ടത്ത് താമസിക്കുന്ന നാടോടി സംഘം പോലീസ് പിടിയിലായത്.

Read Previous

കിടപ്പിലായ പൂരക്കളിപ്പണിക്കരെ തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ

Read Next

കോട്ടച്ചേരി ബാങ്ക് സ്വർണ്ണപ്പണ്ട തിരിമറിയിൽ 58.4 ലക്ഷം തട്ടിയ ബാങ്ക് മാനേജരും  കൂട്ടുപ്രതികളും മുങ്ങി