ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : നാഷണലിസ്റ്റ് കോൺഗ്രസ് (എൻസിപി) കാസർകോട് ജില്ലാ കമ്മിറ്റിയെ നാണക്കേടിലെത്തിച്ച പെൺവിഷയത്തിൽ പാർട്ടി ജില്ലാ ഭാരവാഹികളായ ചിലർക്കെതിരെയെങ്കിലും നടപടി ഉറപ്പായി. ജില്ലാ ഭാരവാഹിയായ യുവതി പനി ബാധിച്ച് ചെറുവത്തൂരിലെ ആശുപത്രിയിൽ കിടന്ന ദിവസം രാത്രി സ്റ്റേഷൻ റോഡിലെ സ്വകാര്യാശുപത്രിയിൽ കൂട്ടിനെത്തിയ ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെയും സ്ത്രീക്കെതിരെയും നടപടികളുണ്ടാകാനാണ് സാധ്യത.
കൊടക്കാട് വെള്ളച്ചാൽ സ്വദേശിയായ പാർട്ടി ഭാരവാഹി യുവതിയെ പ്രവേശിപ്പിച്ച സ്വകാര്യാശുപത്രി മുറിയിൽ രാത്രി തങ്ങിയതിനുള്ള തെളിവുകൾ പാർട്ടി നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല, അന്നുരാത്രി 8-30 മണിക്ക് ഇൗ ആശുപത്രിയിൽ ജില്ലാ ഭാരവാഹിയായ യുവതിയുെട രോഗ വിവരങ്ങളന്വേഷിക്കാനെത്തിയ പാർട്ടി ജില്ലാ പ്രസിഡണ്ടും ജില്ലാ ജോയിന്റ് സിക്രട്ടറിയും സ്ത്രീയെ പ്രവേശിപ്പിച്ച മുറിയിൽ ജില്ലാ വൈസ് പ്രസിഡണ്ടിനെ നേരിൽ കണ്ടിരുന്നു.
ഇതിനെല്ലാം പുറമെ ഭർതൃമതിയായ യുവതിയുടെ ഭർത്താവ്, ഭാര്യയെ പാർട്ടി ജില്ലാ നേതാവ് വിടാതെ പിന്തുടരുകയാണെന്ന് കാണിച്ച് പാർട്ടി ജില്ലാ കമ്മിറ്റിക്ക് പരാതിയും നൽകിയിരുന്നു. യുവതിയുടെ മുൻ ഭർത്താവ് ആശുപത്രി മുറിയിൽ ജില്ലാ വൈസ് പ്രസിഡണ്ടിനെ തല്ലിയ സംഭവവും പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ അടിവരയിട്ട് എഴുതിയതിനാൽ ജില്ലാ ഭാരവാഹിക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ജില്ലാ പ്രസിഡണ്ട് കരീം ചന്തേരയുടെ നേതൃത്വത്തിൽ നിരവധിപേർ അടുത്തനാളുകളിൽ എൻസിപിയിൽ ചേക്കേറിയിട്ടുണ്ട്. കാസർകോട് ഭാഗത്ത് നിന്ന് ജില്ലാ സിക്രട്ടറി സുബൈർ പടുപ്പിന്റെ നേതൃത്വത്തിലും, മുസ്്ലീം സ്ത്രീകളടക്കമുള്ളവർ എൻസിപിയിൽ ചേർന്നിട്ടുണ്ട്. ജില്ലയിൽ പാർട്ടി ഒരുവിധം ശക്തി പ്രാപിച്ചുവരുമ്പോഴാണ് പെൺവിഷയം പാർട്ടിയെ അൽപ്പമെങ്കിലും ഉലച്ചത്.
പാർട്ടിക്ക് നിരന്തരം തലവേദയുണ്ടാക്കുന്ന പ്രവർത്തകരുടെ ഭൂതകാലം പരിശോധിച്ച് ശല്ല്യക്കാരാണെങ്കിൽ, പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിട്ടുള്ള നിലപാട്. ഇൗ നിലപാട് വെച്ചുനോക്കുമ്പോൾ പെൺവിഷയത്തിൽ ആരോപണ വിധേയരായ ചിലരെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താകാനാണ് സാധ്യത. സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയുടെ കൈയിലുള്ള പെൺവിഷയ അന്വേഷണ റിപ്പോർട്ടിൽ ഉടൻ തീരുമാനമുണ്ടാകും.