ജില്ലയിൽ കള്ളന്മാരുടെ ശല്യം വർദ്ധിക്കുന്നു

പ്രത്യേക ലേഖകൻ

നീലേശ്വരം: നീലേശ്വരം നഗരസഭാ കൗൺസിലർ അശ്വതിയുടെ ഭർതൃഗൃഹത്തിൽ നടന്ന കവർച്ചയിൽ അന്വേഷണം പുരോഗമിക്കുന്നു. ശനിയാഴ്ച നായ സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും ഇക്കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. ഇതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.

കൗൺസിലറുടേത് ആളൊഴിഞ്ഞ വീടായിരുന്നുവെങ്കിലും, തൊട്ടടുത്ത വീടുകളിൽ ആൾത്താമസമുണ്ടായിരുന്നു. മോഷ്ടാക്കൾ വാതിൽ കുത്തിപ്പൊളിച്ചാണ് വീടിനുള്ളിൽ കടന്നതെങ്കിലും, യാതൊരു ശബ്ദവും അയൽവാസികളെ ഉണർത്തിയില്ലെന്നത് മോഷ്ടാക്കളുടെ മോഷണ വൈദഗ്ധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. അയൽവാസികൾ ബന്ധുക്കളായതുകൊണ്ട് അസ്വാഭാവികമായ ഏത് ശബ്ദവും വീട്ടിൽ ചെന്നന്വേഷിക്കാൻ അവരെ പ്രേരിപ്പിക്കുമായിരുന്നു.

മറ്റ് ആഭരണങ്ങൾ വീട്ടിലുണ്ടായിരുന്നിട്ടും മൂന്നരപ്പവന്റെ ആഭരണങ്ങൾ മാത്രമാണ് വീട്ടിൽ നിന്നും നഷ്ടമായതെന്ന് കൗൺസിലറുടെ സാക്ഷ്യപ്പെടുത്തലിൽ എളുപ്പത്തിൽ ലഭ്യമായ വസ്തുക്കൾ മാത്രം കവർച്ച ചെയ്ത് കൊണ്ടുപോകുന്ന നാടൻ കള്ളന്മാരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് അനുമാനം. ദിവസങ്ങളുടേയോ ആഴ്ചകളുടെയോ നിരീക്ഷണത്തിനൊടുവിൽ വീട്ടിൽ ആളൊഴിഞ്ഞ നേരം മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടന്നിയതെന്നാണ് കരുതുന്നത്.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് മാത്രമാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മോഷണം നടക്കുന്നതിന് മുമ്പുവരെ ഇവിടെ ആളുകളുണ്ടായിരുന്നതിനാൽ ലഭിച്ചത് മോഷ്ടാക്കളുടെ വിരലടയാളം തന്നെയാണോയെന്നത് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകുകയുള്ളു. അന്വേഷണം ഉൗർജ്ജിതമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും തുടർച്ചയായി നടക്കുന്ന മോഷണങ്ങൾ ജനങ്ങളുടെ മനസ്സിൽ ചെറിയ ഭീതിയൊന്നുമല്ല സൃഷ്ടിച്ചിട്ടുള്ളത്.

LatestDaily

Read Previous

െതരുവ് നായ ശല്യം: ഷജീർ കലക്ടർക്ക് നിവേദനം നൽകി

Read Next

റിട്ട. ഡിവൈഎസ്പിയുടെ പരാതിയിൽ പോലീസ് നിയമോപദേശം തേടി