പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവർ പിടിയിൽ

സ്വന്തം ലേഖകൻ

ബേക്കൽ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച രണ്ടംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഞായർ പുലർച്ചെ 1.10-ന് പള്ളിക്കര മഠത്തിൽ പൊതുസ്ഥലത്ത് ഗൂഡ്സ് ഓട്ടോയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ രണ്ടംഗ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്.

കാഞ്ഞങ്ങാട് വടകരമുക്ക് ഖദീജ മൻസിലിൽ മുഹമ്മദ് 36, കണ്ണൂർ ചാല കൊറ്റൻകുന്ന് അസർ മൻസിലിൽ അബ്ദുറഹ്മാന്റെ മകൻ സി.വി. അർഷാദ് 36 എന്നിവരാണ് പടന്നക്കാട്ട് നിന്നും ശേഖരിച്ച മാലിന്യം പള്ളിക്കര മഠത്തിൽ പൊതുസ്ഥലത്ത് നിക്ഷേപിച്ചത്. ഇവർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു. മാലിന്യം കടത്തിക്കൊണ്ടു വന്ന കെ.എൽ 14 എൻ – 3449 ഗൂഡ്സ് ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

കെ. സുധാകരനെ കൈവിട്ട് ഏ,ഐ ഗ്രൂപ്പുകളും യൂത്ത് കോൺഗ്രസും

Read Next

െതരുവ് നായ ശല്യം: ഷജീർ കലക്ടർക്ക് നിവേദനം നൽകി