സ്‌കൂള്‍ സമയത്ത് ഓടിയ ലോറികൾ വീണ്ടും പോലീസ് പിടികൂടി

അമ്പലത്തറ: സ്‌കൂള്‍ സമയത്ത് ഓടുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ അമ്പലത്തറ പോലീസ് പരിശോധന ശക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് 20 ഓളം ലോറികളെ പോലീസ് പിടികൂടിയിരുന്നു. അതിന് ശേഷവും സ്‌കൂള്‍ സമയത്തുള്ള ടിപ്പര്‍ ലോറികളുടെ ഓട്ടം നിര്‍ത്താന്‍ ഇവര്‍ തയ്യാറായില്ല. ഇന്നലെ ഇത് പോലെ ഓടിയ 10   ടിപ്പര്‍ ലോറികളെ അമ്പലത്തറ പോലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തു.

സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികള്‍ ഓടാന്‍ പാടില്ലെന്നാണ് നിയമം. ഈ നിയമം കാറ്റില്‍ പറത്തി കൊണ്ടാണ് ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും ഓടുന്നത്. പാണത്തൂര്‍ സംസ്ഥാന പാതയില്‍ മണിക്കൂറില്‍ നൂറ് കണക്കിന് ലോറികളാണ് സര്‍വ്വീസ് നടത്തുന്നത്. ഈ ഭാഗങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇവിടെ നിന്ന് മെറ്റലും മറ്റ് നിര്‍മ്മാണ സാമഗ്രികളുമായാണ് ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തുന്നത്. കൂടുതല്‍ ട്രിപ്പ് എടുക്കുന്നതിന് വേണ്ടി ലോറികള്‍ അമിതവേഗതയില്‍ ഓടുന്നതിനെതിരെ വ്യാപകമായ പരാതിയുര്‍ന്നിരുന്നു.

LatestDaily

Read Previous

ട്രെയിൻ തട്ടി മരിച്ചു

Read Next

പെൺവിഷയത്തിൽ നടപടി ഉറപ്പ്