പള്ളി മോഷ്ടാവ് റിമാന്റിൽ

സ്വന്തം ലേഖകൻ

ബേക്കൽ : ഉദുമ ടൗൺ ജുമാ മസ്ജിദിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുകയും ഇമാമിന്റെ ചെരുപ്പ് മോഷ്ടിക്കുകയും ചെയ്ത കർണ്ണാടക സ്വദേശി റിമാന്റിൽ. ഉദുമ ടൗൺ ജുമാമസ്ജിദ് ഇമാം എറണാകുളം മുളവൂരിലെ അബൂബക്കറിന്റെ മകൻ കെ.ഏ. അനസിന്റെ 39, പരാതിയിലാണ് ബേക്കൽ പോലീസ് കർണ്ണാടക സ്വദേശിയായ മൗലാലി ജമേദാറിനെ അറസ്റ്റ് ചെയ്തത്.

ജൂൺ 14-ന് രാത്രി 11-30 മണിക്കാണ് മോഷ്ടാവ് പള്ളിയുടെ മുൻഭാഗത്തേ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഭണ്ഡാരം കുത്തിപ്പൊളിച്ച് പണവും ഇമാമിന്റെ ചെരുപ്പും മോഷ്ടിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസം തന്നെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയിരുന്നു.

Read Previous

ഫുട്പാത്തിൽ വീണ്ടും മലിനജലം

Read Next

അപകട ഭീഷണി ഉയർത്തി പഴകിയ കെട്ടിടം