ഫുട്പാത്തിൽ വീണ്ടും മലിനജലം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നഗര ഹൃദയത്തിൽ ബാറ്റാഷോറൂമിന് മുന്നിൽ ഫുട്പാത്തിലേക്ക് ഒഴുകിയിരുന്ന കെട്ടിടത്തിൽ നിന്നുള്ള മലിന ജലം വീണ്ടും ഒഴുകിത്തുടങ്ങി. ലേറ്റസ്റ്റ് വാർത്തയെത്തുടർന്ന് രണ്ടാഴ്ചമുമ്പ് ബാറ്റ ഷോറൂം സ്ഥിതി ചെയ്യുന്ന കെട്ടിടമുടമ മലിന ജലം ഒഴുകി വരുന്ന വഴി അടച്ചിരുന്നുവെങ്കിലും, ഇപ്പോൾ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ നടന്നുപോകുന്ന ഫുട്പാത്തിലേക്ക് വീണ്ടും ദുർഗന്ധം പരത്തുന്ന മലിന ജലം ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡ് ഇൗ ഫുട്പാത്തിനോട് ചേർന്നാണ്.

Read Previous

ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയിൽ

Read Next

പള്ളി മോഷ്ടാവ് റിമാന്റിൽ