തരംമാറ്റിയത് ബാലവാടി കെട്ടിടം പണിയാൻ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പടന്നക്കാട് കരുവളത്ത് തന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് ചതുപ്പ് ഭൂമി തരംമാറ്റിയത് നഗരസഭയ്ക്ക് ബാലവാടി കെട്ടിടം നിർമ്മിക്കാൻ വേണ്ടിയാണെന്ന് സ്ഥലമുടമ മാണിക്കോത്ത് സ്വദേശിയും പ്രവാസിയുമായ സി. കരുണൻ അറിയിച്ചു.

കരുവളത്ത് അംഗൺവാടി പണിയാൻ മൂന്ന് സെന്റ് ഭൂമി താൻ സൗജന്യമായി കാഞ്ഞങ്ങാട് നഗരസഭയ്ക്ക് നൽകിയിരുന്നുവെന്നും, നഗരസഭ ഇടപെട്ടാണ് ഭൂമി തരം മാറ്റിയതെന്നും സി. കരുണൻ പറഞ്ഞു. ഇൗ തരംമാറ്റലിനെതിരെ കാഞ്ഞങ്ങാട് കൃഷി വികസന ഓഫീസിന് വാൾപോസ്റ്റർ പതിച്ച സംഭവം ലേറ്റസ്റ്റ് കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു.

Read Previous

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ എൻസിപി ജനറൽ സെക്രട്ടറിയെ നീക്കി

Read Next

ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയിൽ