അപകട ഭീഷണി ഉയർത്തി പഴകിയ കെട്ടിടം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന്റെ വിളിപ്പാടകലെ മെയിൻ റോഡിനരികിൽ ഏത് നിമിഷവും നിലംപതിക്കാൻ പാകത്തിൽ പഴകി ദ്രവിച്ച കെട്ടിടം ജനങ്ങളിലാശങ്കയുയർത്തുന്നു.

പുതിയകോട്ട ജംഗ്ഷനിൽ ബസ്്സ്റ്റോപ്പിന് കിഴക്കുഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇരുനിലക്കെട്ടിടമാണ് ഒട്ടേറെ വഴിയാത്രക്കാർക്കും സമീപവാസികൾക്കും അപകട ഭീഷണിയുയർത്തി നില കൊള്ളുന്നത്.

പൊളിഞ്ഞ് വീഴാറായ കെട്ടിടത്തെ സംബന്ധിച്ചുള്ള പരാതി നഗരസഭ റവന്യൂ വകുപ്പിന്റെ ഫയലിലുണ്ടെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ടവർ അനാസ്ഥ കാണിക്കുകയാണ്.

LatestDaily

Read Previous

പള്ളി മോഷ്ടാവ് റിമാന്റിൽ

Read Next

അമ്മയും കുഞ്ഞും ആശുപത്രിയിൽ മൂന്ന് മാസമായിട്ടും ഒരു പ്രസവം പോലും നടന്നില്ല